Advertisements
|
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈയ്യൊപ്പു പതിഞ്ഞ പിന്‍ഗാമി ലിയോ പതിനാലാമന്‍ ; വിവാ ഇല്‍ പാപ്പ
സ്വന്തം ലേഖകന്‍
വത്തിക്കാന്‍സിറ്റി:ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലശേഷം പിന്‍ഗാമിയെ ലഭിക്കാനുള്ള ആഗോളകത്തോലിക്കരുടെ കാത്തിരിപ്പിന് മെയ് 8 ന് തിരശീലവീണു. തെരഞ്ഞെടുപ്പു നടന്ന വൈകുന്നേരം 6.07 ന് ഒരു മണിക്കൂറിന് ശേഷം കര്‍ദ്ദിനാള്‍ സംഘത്തിലെ മുതിര്‍ന്നയാള്‍ പ്രോട്ടോഡീക്കന്‍ കര്‍ദ്ദിനാള്‍ ഡൊമിനിക് മാംബര്‍ട്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് വിളിച്ചറിയിച്ചതോടെ വത്തിക്കാന്റെ ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസി ഗണം ആര്‍പ്പുവിളികള്‍ മുഴക്കിയപ്പോള്‍പുതിയ മാര്‍പാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തിക്കൊണ്ട് പുതിയ പ്രഖ്യാപനവും വന്നു.
കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ററ് ലിയോ പതിനാലാമനായി പേരു സ്വീകരിച്ച് പത്രോസിന്റെ പിന്‍ഗാമിയായി 276ാമത്തെ മാര്‍പാപ്പയായി.
അഗസ്ററീനിയന്‍ സന്യാസസമൂഹത്തിന്റെ മുന്‍ പ്രിയോര്‍ ജനറാള്‍, കേരളത്തില്‍ രണ്ടുതവണ സന്ദര്‍ശനം നടത്തിയിട്ടുള്ളയാള്‍, മാര്‍പാപ്പ പദവിയിലെത്തിയ ആദ്യ അമേരിക്കന്‍ കര്‍ദ്ദിനാള്‍, പെറുവിലും അമേരിക്കയിലും പൗരത്വം, ഇംഗ്ളീഷും ലാറ്റിനും ഇറ്റാലിയനും സ്പാനിഷും ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ അഗാധ പ്രാവീണ്യമുള്ള വ്യക്തി തുടങ്ങിയ വിശേഷണങ്ങള്‍ മുഖമുദ്രയാക്കിയ 69കാരന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു വലിയ കാര്യം തന്നെയാണ്. ലറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ സാധാരണക്കാരുടെ ഹൃദയം തൊട്ടറിഞ്ഞ വ്യക്തി, വിശുദ്ധ അഗസ്ററിന്റെ പാത പിന്തുടര്‍ന്നുള്ള അഗസ്ററീനിയന്‍ സമൂഹത്തില്‍ നിന്നുള്ളയാള്‍ എന്നിങ്ങനെ നീളുകയാണ് പുതിയ പാപ്പയെ കുറിച്ചുള്ള ചരിത്രങ്ങള്‍. ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷനായ ലിയോ പതിനാലാമന്‍ പാപ്പയുടെ ജീവിതത്തിന്റെ നാള്‍വഴിയിലേയ്ക്കു തിരിഞ്ഞുനോക്കുമ്പോള്‍ അഃ്ഭുതങ്ങളുടെ ഒരു കലവറതന്നെ തുറക്കപ്പെടുകയാണ്.
1955 സെപ്റ്റംബര്‍ 14 ന് ഇല്ലിനോയിസിലെ ബ്രോണ്‍സ്വില്ലയിലെ മേഴ്സി ഹോസ്പിറ്റലിലാണ് പ്രെവോസ്ററിന്റെ ജനനം. ഇറ്റാലിയന്‍ ~ ഫ്രഞ്ച് വേരുകളുള്ള ലൂയിസിനും, ന്യൂ ഓര്‍ലിയന്‍സ് കാരി മില്‍ഡ്രഡ് മാര്‍ട്ടിനെസിനും മൂന്നു മക്കളില്‍ ഇളയവനായി പിറന്ന റോബര്‍ട്ട് പ്രെവോസ്ററിന് ദൈവവിളി ജന്മനാതന്നെ കിട്ടിയതിന്റെ തെളിവാണ് പാപ്പാസ്ഥാനം. ലൂയിസ്, ജോണ്‍ എന്നീ രണ്ട് മൂത്ത സഹോദരന്മാരുണ്ട്. സെന്റ് മേരി ഓഫ് ദി അസംപ്ഷന്‍ ഇടവകയിലാണ് പ്രെവോസ്ററ് തന്റെ ആത്മീയ ജീവിതം ആരംഭിച്ചത്. അവിടെ അദ്ദേഹം ഗായകസംഘത്തില്‍ പാടിയും അള്‍ത്താര ബാലനായും ഏറെ ആത്മീയതയോടെ മുന്നോട്ടുപോയതും എല്ലാം ദൈവനിശ്ചയമായി.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1973~ല്‍ മിഷിഗണിലെ ഫെല്‍റ്റ് മാന്‍ഷനിലെ മൈനര്‍ സെമിനാരിയായ സെന്റ് അഗസ്ററിന്‍ സെമിനാരി ഹൈസ്കൂളില്‍ നിന്ന് റോബര്‍ട്ട് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അക്കാദമിക് മികവിന് ലെറ്റര്‍ ഓഫ് കമന്‍ഡേഷന്‍ ബഹുമതിയും കരസ്ഥമാക്കി. തിളക്കമുള്ള ഇയര്‍ബുക്ക് ചീഫ് എഡിറ്റര്‍, സ്ററുഡന്റ് കൗണ്‍സില്‍ സെക്രട്ടറി, നാഷണല്‍ ഓണര്‍ സൊസൈറ്റി അംഗം എന്നീ നിലകളില്‍ സ്കൂളില്‍ ഏറെ ശ്രദ്ധേയനായത് പിന്നീട് സന്യാസജീവിതത്തിന് ഈടുറ്റ പാതയായി.. പ്രസംഗത്തിലും സംവാദത്തിലും വലിയ മികവ് പുലര്‍ത്തിയത് എല്ലാവരുടെയും ഇഷ്ടക്കാരനാക്കി.
1977 ല്‍ സെന്റ് അഗസ്ററിന്‍ (ഛടഅ) സന്യാസ സമൂഹത്തിന്റെ നോവിഷ്യേറ്റില്‍ പ്രവേശിച്ചു. 1981 ല്‍ വ്രത വാഗ്ദാനം നടത്തി. 1977 ല്‍ വില്ലനോവ സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ സയന്‍സ് ബിരുദവും, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കല്‍ കോളേജില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി.
1982 ജൂണ്‍ 19~ന് റോമില്‍ വെച്ച് അഗസ്ററീനിയന്‍ അംഗങ്ങള്‍ക്കായി നടന്ന തിരുപ്പട്ട സ്വീകരണത്തില്‍ ആര്‍ച്ച് ബിഷപ്പ് ജീന്‍ ജാഡോട്ടില്‍ നിന്നു വൈദികനായി അഭിഷിക്തനായി. ഇതിനിടെ ചിക്കാഗോയിലെ സെന്റ് റീത്ത ഓഫ് കാസിയ ഹൈസ്കൂളില്‍ ഭൗതികശാസ്ത്ര, ഗണിത അധ്യാപകനായി സേവനമനുഷ്ഠിച്ചു. വൈദികനായതിനുശേഷം, 1985~ല്‍ പെറുവിലെ അഗസ്തീനിയന്‍ മിഷനില്‍ ചേര്‍ന്നു. 1985 മുതല്‍ 1986 വരെ ഒരു വര്‍ഷം പെറുവിലെ ചുലുക്കാനസ് മേഖലയുടെ ചാന്‍സലറായി സേവനം ചെയ്തു.
തുടര്‍ന്ന് 1987 മുതല്‍ 1988 വരെ അമേരിക്കയില്‍ ഷിക്കാഗോയിലെ അഗസ്തീനിയന്‍ പ്രോവിന്‍സിന്റെ ദൈവവിളി വിഭാഗത്തില്‍ പാസ്റററായും മിഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ച ശേഷം വീണ്ടും പെറുവിലേക്ക് മടങ്ങി. അവിടെ ട്രൂജില്ലോയിലെ അഗസ്തീനിയന്‍ സെമിനാരിയുടെ തലവനായും രൂപതാ സെമിനാരിയില്‍ കാനോന്‍ നിയമം പഠിപ്പിച്ചും സേവനം ചെയ്തു. ഒരു പതിറ്റാണ്ട് നീണ്ട സേവനത്തിനിടയില്‍ പാവങ്ങളുടെ ജീവിതം തൊട്ടറിയാന്‍ സാധിച്ചത് പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിച്ചു. തുടര്‍ന്ന് ഇടവക വൈദികന്‍, രൂപതാ ഉദ്യോഗസ്ഥന്‍, ഫോര്‍മേഷന്‍ ഡയറക്ടര്‍, സെമിനാരി അധ്യാപകന്‍, ജുഡീഷ്യല്‍ വികാരി തുടങ്ങിയ പദവികളിലും സേവനം ചെയ്തു. 1998~ല്‍, ചിക്കാഗോ ആസ്ഥാനമായുള്ള സെന്റ് അഗസ്ററിന്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യലായി പ്രെവോസ്ററ് തിരഞ്ഞെടുകയും 1999 മാര്‍ച്ച് 8~ന് സ്ഥാനാരോഹണവും നടന്നു.
ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായും ചിട്ടയോടെയും ഭംഗിയായും നിറവേറ്റിയ പ്രെവോസ്ററ് എല്ലാവര്‍ക്കും സ്വീകാര്യനായത് പുതിയ സ്ഥാനലബ്ധിയ്ക്ക് വഴിാെരുക്കി. 2014 നവംബര്‍ 3~ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രെവോസ്ററിനെ പെറുവിലെ ചിക്ളായോ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 2014 ഡിസംബര്‍ 12~ന് ചിക്ളായോയിലെ സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു മെത്രാഭിഷേകം നടന്നത്. തുടര്‍ന്ന് 2015 സെപ്റ്റംബര്‍ 26~ന് ിക്ളായോ രൂപതയുടെ ബിഷപ്പായി നിയമിച്ചു. നയതന്ത്ര ഉടമ്പടി പ്രകാരം, ബിഷപ്പാകുന്നതിന് മുമ്പ് പ്രെവോസ്ററ് പെറുവിലെ പൗരത്വം നേടി. ഒപ്പം അമേരിക്കന്‍ പൗരത്വവും കൈവെച്ചു.
ഏതാണ്ട് നാലു വര്‍ഷത്തിനു ശേഷം 2019 ജൂലൈ 13~ന്, ബിഷപ്പ് പ്രിവോസ്ററിനെ ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലെ വൈദികര്‍ക്കായുള്ള തിരുസംഘത്തിലെ അംഗമായി നിയമിച്ചു. തുടര്‍ന്ന് അതേവര്‍ഷം തന്നെ വിദ്യാഭ്യാസ സാംസ്കാരിക കമ്മീഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ പെറുവിലെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. അതേസമയം 2018/2020 കാലയളവില്‍ പെറുവിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സില്‍, അദ്ദേഹം സ്ഥിരം കൗണ്‍സില്‍ അംഗമായി. 2020 ഏപ്രില്‍ 15~ന് പെറുവിന്റെ തലസ്ഥാനമായ ലിമായിലെ കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി. 2020 നവംബര്‍ 21~ന് അദ്ദേഹം ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റററിയില്‍ അംഗമായി ഇതെല്ലാം തന്നെ അന്തരിച്ച ഫ്രാന്‍സിസ് പാപ്പയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണന്നുകൂടി പറയേണ്ടിയിരിയ്ക്കുന്നു.
2023 ജനുവരി 30~ന്, ഫ്രാന്‍സിസ് മാര്‍പാപ്പ, ചിക്ളായോയിലെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് എന്ന പദവിയോടെ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റററിയുടെ പ്രീഫെക്റ്റായി റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ററിനെ നിയമിച്ചു. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്‍ സ്ഥാനാര്‍ത്ഥികളെ വിലയിരുത്തുന്നതിലും ശുപാര്‍ശ ചെയ്യുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. 2023 ഏപ്രില്‍ 12നു ലാറ്റിന്‍ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായി സ്ഥാനമേറ്റു.
2023 ജൂലൈ 9 ന് ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ തിരുസഭയ്ക്കു 21 കര്‍ദ്ദിനാളുമാരെ പ്രഖ്യാപിച്ചതില്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ററും ഉള്‍പ്പെട്ടത് ദൈവനിയോഗം എന്നു പവിശേഷിപ്പിക്കേണ്ടിയിരിയ്ക്കുന്നു.2023 സെപ്റ്റംബര്‍ 30~ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി.
ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് പുതിയ പാപ്പയെ കുറിച്ചുള്ള പ്രവചനങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചാവിഷയമായി. എന്നാല്‍ എല്ലാരുടെയും ഭാവി പ്രഖ്യാപനങ്ങളില്‍ ഒരിയ്ക്കല്‍പ്പോലും കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്ററ് സ്ഥാനം പിടിച്ചിരുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. ആഗോള കര്‍ദ്ദിനാളത്ഥാരുടെ മാര്‍പാപ്പ തെരഞ്ഞെടുപ്പിനുള്ള കോണ്‍ക്ളേവില്‍ വോട്ടവകാശമുള്ള 133 കര്‍ദ്ദിനാളുമാരില്‍ (135 പേര്‍ ഉണ്ടെങ്കിലും രണ്ടു പേര്‍ വിട്ടുനിന്നിരിന്നു) ഒരാളായി മാത്രം കണക്കാക്കിയിരുന്ന കര്‍ദ്ദിനാള്‍ സകല പ്രവചനകളെയും മാറ്റി മിറച്ചാണ് മെയ് എട്ടിന് ആഗോള സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.
എന്തായാലും ലളിതജീവിതം നയിച്ച കാരുണ്യപ്രവര്‍ത്തിയിലൂടെ മാതൃകയാക്കി കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈയ്യൊപ്പു പതി കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്ററ് ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത് ദൈവനിയോഗം കാലത്തിന്റെ സാക്ഷ്യം എന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു.
പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ദൈവം അനുഗ്രഹിയ്ക്കട്ടെ ദീര്‍ഘായുസ് നല്‍കട്ടെ എന്നാംശംസിയ്ക്കുന്നു, പ്രാര്‍ത്ഥിയ്ക്കുന്നു. |
|
- dated 09 May 2025
|
|
Comments:
Keywords: Europe - Otta Nottathil - leo_14_th_new_pope_biography Europe - Otta Nottathil - leo_14_th_new_pope_biography,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|